Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസു​ഡാ​ന് കൂ​ടു​ത​ൽ...

സു​ഡാ​ന് കൂ​ടു​ത​ൽ സ​ഹാ​യം; കെ.​എ​സ്.​ആ​ർ ആം​ബു​ല​ൻ​സു​ക​ൾ അ​യ​ച്ചു

text_fields
bookmark_border
flight
cancel
camera_alt

സു​ഡാ​നി​ലേ​ക്കു​ള്ള ആം​ബു​ല​ൻ​സു​ക​ൾ വി​മാ​ന​ത്തി​ൽ ക​യ​റ്റു​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ഴ​ക്കെ​ടു​തി​യി​ലും സം​ഘ​ർ​ഷ​ത്തി​ലും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സു​ഡാ​ന് കു​വൈ​ത്തി​ൽ​നി​ന്ന് കൂ​ടു​ത​ൽ സ​ഹാ​യം. കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ റി​ലീ​ഫ് (കെ.​എ​സ്.​ആ​ർ) സം​ഘ​ടി​പ്പി​ച്ച ര​ണ്ടു ആം​ബു​ല​ൻ​സു​ക​ളു​മാ​യി കു​വൈ​ത്തി​ൽ നി​ന്നു​ള്ള വി​മാ​നം വ്യാ​ഴാ​ഴ്ച സു​ഡാ​നി​ലെ​ത്തി.

കു​വൈ​ത്ത് സു​ഡാ​നി​ലേ​ക്ക് സ​ഹാ​യ​വു​മാ​യി അ​യ​ക്കു​ന്ന 17ാമ​ത് വി​മാ​ന​മാ​ണി​ത്. സു​ഡാ​നി​ൽ ആ​ഭ്യ​ന്ത​ര സം​ഘ​ട്ട​ന​ങ്ങ​ളും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും വ​ർ​ധി​ക്കു​ക​യും നൂ​റു​ക​ണ​ക്കി​ന് പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. ആ​യി​ര​ങ്ങ​ൾ​ക്ക് സ​ഹാ​യ​വും സം​ര​ക്ഷ​ണ​വും ആ​വ​ശ്യ​മാ​ണെ​ന്നും സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഉ​ബൈ​ദ് പ​റ​ഞ്ഞു.

കു​വൈ​ത്ത് സ​ർ​ക്കാ​റി​ന്റെ പി​ന്തു​ണ​യോ​ടെ സു​ഡാ​ന് പി​ന്തു​ണ​യും ആ​ശ്വാ​സ​വും ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി. സു​ഡാ​നി​ൽ സ​ഹാ​യം എ​ത്തി​ക്കാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും പ്ര​ശം​സ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AidsSudanKuwait News
News Summary - More aid to Sudan- KSR sents Ambulance
Next Story