സുഡാന് കൂടുതൽ ഭക്ഷണവും സഹായവും അയച്ചു
text_fieldsകുവൈത്ത് സിറ്റി: മഴയും വെള്ളപ്പൊക്കവും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന സുഡാന് കൂടുതൽ സഹായവുമായി കുവൈത്ത്. കുടിയിറക്കപ്പെട്ടവർക്ക് മാനുഷിക, ജീവകാരുണ്യ സഹായങ്ങളുമായി കുവൈത്തിന്റെ ദുരിതാശ്വാസ വിമാനം സുഡാനിലേക്ക് പുറപ്പെട്ടു.
അൽ സലാം സൊസൈറ്റി സംഘടിപ്പിച്ച 10 ടൺ സാധനങ്ങളുമായാണ് വിമാനം പുറപ്പെട്ടത്. കുവൈത്ത് സുഡാനിലേക്ക് അയക്കുന്ന 15ാമത്തെ ദുരിതാശ്വാസ സഹായ വിമാനമാണിത്. അരി, എണ്ണ, ഈന്തപ്പഴം തുടങ്ങി ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വിമാനത്തിലുണ്ടെന്ന് സൊസൈറ്റി ഡയറക്ടർ ജനറൽ അൽ ഔൻ പറഞ്ഞു.
സുഡാനിൽ സ്ഥിതി കൂടുതൽ വഷളാകുകയും ആവശ്യങ്ങൾ വർധിക്കുകയും ചെയ്യുന്നു. സുഡാനെ തുടർന്നും പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുഡാനിലെ മാനുഷിക സാഹചര്യങ്ങളോട് ദ്രുതഗതിയിലുള്ള പ്രതികരണത്തിന് കുവൈത്ത് നേതൃത്വത്തേയും സ്ഥാപനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.