1019 പേർക്കുകൂടി കോവിഡ്; 3506 പേർക്കു രോഗമുക്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച 1019 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 3504 പേർ രോഗമുക്തി നേടി. ഒരാൾ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2528 ആയി. 21,208 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞ് 5.1 ശതമാനമായി കുറഞ്ഞു. 343 പേർ കോവിഡ് വാർഡുകളിലും 85 പേർ തീവ്ര പരിചരണ വിഭാഗത്തിലും ചികിത്സയിലാണ്.
സൗദി (19,929), ബഹ്റൈൻ (39,798), ഖത്തർ (5975), യു.എ.ഇ (55,599), ഒമാൻ (18,169) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.