മൊറോക്കോ ഭൂകമ്പം: കുവൈത്ത് എംബസി രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള സഹായത്തിന്റെ ഭാഗമായി മൊറോക്കോയിലെ കുവൈത്ത് എംബസി രക്തദാന കാമ്പയിൻ സംഘടിപ്പിച്ചു. മൊറോക്കോയിലെ കുവൈത്ത് അംബാസഡർ അബ്ദുലത്തീഫ് അൽ യഹ്യ രക്തം ദാനം ചെയ്ത് കാമ്പയിന് തുടക്കമിട്ടു. ഭൂചലനത്തിൽ പരിക്കേറ്റ നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാനും അധികൃതരുടെ ആവശ്യപ്രകാരവുമാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് കുവൈത്ത് എംബസി വാർത്ത ഏജൻസിയോട് പറഞ്ഞു.
കുവൈത്ത് നയതന്ത്ര ദൗത്യത്തിലെ ജീവനക്കാരും കാമ്പയിനിൽ പങ്കെടുത്തു. മൊറോക്കോയിലെ കുവൈത്ത് പൗരന്മാർ കാമ്പയിന് പിന്തുണയുമായി രംഗത്തെത്തി. ഭൂകമ്പത്തിൽ 3000ത്തിലധികം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.