ഗതാഗത അപകടങ്ങൾ ഭൂരിപക്ഷവും ഫോൺ ഉപയോഗം വഴി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനിടെ രേഖപ്പെടുത്തിയത് 30 ലക്ഷം ഗതാഗത നിയമ ലംഘനങ്ങള്‍. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത വേഗമാണ് നിയമലംഘനങ്ങളിൽ ഭൂരിപക്ഷവുമെന്ന് ഓപറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്സ് സെക്ടര്‍ അറിയിച്ചു.
അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങളിൽ 93 ശതമാനവും ഡ്രൈവിങ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കാരണമാണ്. 2024 ആദ്യ പകുതിയിൽ ഇത്തരത്തിലുള്ള 30,868 ലംഘനങ്ങളും 9,472 മറ്റ് അശ്രദ്ധ മൂലമുള്ള ലംഘനങ്ങളും രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
അതേസമയം, ഗതാഗത ലംഘനങ്ങൾ കുറക്കുന്നതിനായി അധികൃതർ വിവിധ പദ്ധതികൾ നടപ്പിലാക്കിവരുകയാണ്. കൂടുതൽ കാമറകൾ സ്ഥാപിക്കുകയും പരിശോധനകൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.