കല കുവൈത്ത് മാതൃഭാഷ സമിതി മാതൃഭാഷാസംഗമം
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് മാതൃഭാഷ സമിതി മാതൃഭാഷാ സംഗമം സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരൻ ജനാർദനൻ പുതുശ്ശേരി മുഖ്യാതിഥിയായി. കഥപറഞ്ഞും പാട്ടുപാടിയും കളികളിലൂടെയും മാതൃഭാഷയുടെ പ്രാധാന്യം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു.
എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്നത് മാതൃഭാഷയാണെന്നും മാതൃഭാഷാ പഠനപ്രവർത്തനങ്ങളിൽ കല കുവൈത്തിെൻറ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃഭാഷാ ക്ലാസുകളിലെ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തോടെ ആരംഭിച്ച മാതൃഭാഷാ സംഗമത്തിന് കലയുടെ ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് സ്വാഗതം പറഞ്ഞു.
പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ. ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
കുവൈത്ത് ചാപ്റ്റർ മലയാളം മിഷൻ ചീഫ് കോഓഡിനേറ്റർ ജെ. സജി, ലോക കേരളസഭ അംഗം സാം പൈനമൂട് എന്നിവർ സംസാരിച്ചു.
ഷംല ബിജു കലാപരിപാടികൾ നിയന്ത്രിച്ചു. മാതൃഭാഷ സമിതി കൺവീനർ പ്രജോഷ് നന്ദി പറഞ്ഞു. ഈ വർഷം 50 ക്ലാസുകളിൽനിന്നായി 1200 കുട്ടികൾ മാതൃഭാഷ പഠനപദ്ധതിയുടെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.