കല കുവൈത്ത് മാതൃഭാഷ സംഗമം സെപ്റ്റംബർ 10ന്
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ മാതൃഭാഷ സംഗമം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ച മൂന്നിന് ഓൺലൈനായി നടത്തുന്നു. നാടൻപാട്ട് കലാകാരൻ ജനാർദനൻ പുതുശ്ശേരി മുഖ്യാതിഥിയാകും.
കുവൈത്തിൽ 31 വർഷമായി കല കുവൈത്ത് നടത്തിവരുന്ന സൗജന്യ മാതൃഭാഷ ക്ലാസുകൾ, കഴിഞ്ഞ നാല് വർഷമായി കേരളസർക്കാറിന് കീഴിലുള്ള മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിെൻറ സഹകരണത്തോടെയാണ് സംഘടിപ്പിച്ചുവരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ക്ലാസുകൾ ഓൺലൈനായാണ് നടക്കുന്നത്.
മാതൃഭാഷ സംഗമ ഭാഗമായി മലയാളം ക്ലാസുകളിലെ പഠിതാക്കളായ കുട്ടികളുടെ വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. കുവൈത്തിലെ മുഴുവൻ ഭാഷാസ്നേഹികളേയും ഒാൺലൈൻ മാതൃഭാഷ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, മാതൃഭാഷ സമിതി ജനറൽ കൺവീനർ വിനോദ് കെ. ജോൺ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.