ജുഡീഷ്യൽ അധികാരവുമായി സഹകരിച്ചു മുന്നോട്ടുപോകും -പ്രധാനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശങ്ങൾക്കും ഭരണഘടനയുടെ 50ാം അനുച്ഛേദത്തിനും അനുസൃതമായി ജുഡീഷ്യൽ അധികാരവുമായി സർക്കാർ സഹകരിച്ചു മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് വ്യക്തമാക്കി.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ പ്രസിഡന്റും കാസേഷൻ കോടതി മേധാവിയുമായ ജസ്റ്റിസ് ഡോ.ആദൽ മജീദ് ബൗറെസ്ലിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള പ്രതികരണത്തിലാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
ഭരണഘടനയും നിയമവും അനുശാസിക്കുന്ന തരത്തിൽ വ്യക്തികളുടെയും രാജ്യത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കുന്ന ജുഡീഷ്യൽ അതോറിറ്റിയുടെ പ്രഫഷനലിസത്തിലും കഴിവിലും പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.
രാജ്യത്ത് നീതി ലഭ്യമാക്കുന്നതിൽ ജുഡീഷ്യൽ അതോറിറ്റി പ്രധാന സ്തംഭമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ നീതിന്യായ, ഔഖാഫ് (എൻഡോവ്മെന്റ്), ഇസ്ലാമിക കാര്യ മന്ത്രി ഫൈസൽ അൽ ഗരീബും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.