വിദേശത്ത് കുടുങ്ങിയ സർക്കാർ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരുന്ന സർക്കാർ ജീവനക്കാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് സർക്കാർ നീക്കമാരംഭിച്ചു. ഇതിനുവേണ്ടിയുള്ള നടപടികൾ ആരംഭിക്കാൻ സാമൂഹികക്ഷേമ മന്ത്രി മർയം അഖീലിെൻറ നേതൃത്വത്തിൽ സമിതിക്ക് സർക്കാർ നിർദേശം നൽകി. ഇത്തരം തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നടത്താനായി കുവൈത്ത് സർക്കാർ ആപ്ലിക്കേഷൻ തയാറാക്കും.
ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി അടിയന്തര വിഭാഗത്തിലുള്ളവർക്ക് മുൻഗണന നൽകിയാവും തിരിച്ചുകൊണ്ടുവരൽ. തിരിച്ചുകൊണ്ടുവരൽ എങ്ങനെ സാധ്യമാക്കാം എന്നത് സംബന്ധിച്ച് സംഘം പഠനം നടത്തിവരുന്നു. നേരത്തേ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന കുവൈത്തികളെ തിരിച്ചുകൊണ്ടുവരുന്നതിന് ഏർപ്പെടുത്തിയ രജിസ്ട്രേഷന് സമാനമായരീതിയാണ് പരിഗണിക്കുന്നത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെ 32 രാജ്യങ്ങളിൽനിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിന് അനുമതിയില്ല. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹങ്ങളെല്ലാം ഇൗ പട്ടികയിൽ വരുന്നുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ വിദേശി ജീവനക്കാരിൽ കൂടുതലും ഇന്ത്യ, ഇൗജിപ്ത് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്.
മറ്റു സർക്കാർ വകുപ്പുകളിലെ കുവൈത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ സേവനം ആവശ്യമുള്ളവരെയും മുൻഗണനാടിസ്ഥാനത്തിൽ കൊണ്ടുവരും. വിവിധ മന്ത്രാലയങ്ങളോടും വകുപ്പുകളോടും നാട്ടിൽ കുടുങ്ങിയ ജീവനക്കാരുടെ മുൻഗണനാടിസ്ഥാനത്തിലുള്ള പട്ടിക തയാറാക്കാൻ മന്ത്രി നിർദേശം നൽകിയതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.