കോവിഡ് പ്രോേട്ടാകോൾ ലംഘനം തെരഞ്ഞെടുപ്പ് വിജയമാഘോഷിച്ച എം.പിമാർക്കെതിരെ നിയമനടപടി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ ലംഘിച്ച് ആഘോഷ ചടങ്ങുകൾ നടത്തിയ എം.പിമാർക്കെതിരെ നിയമനടപടി സ്വീകരിക്കും.പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം ഉൾപ്പെടെ 38 എം.പിമാർക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് ശിപാർശ ചെയ്തത്. ഇവർ കോവിഡ് പ്രോേട്ടാകോൾ ലംഘിച്ച് സംഘം ചേർന്നുവെന്നാണ് പരാതി.
അതിനിടെ, സ്പീക്കർ മർസൂഖ് അൽ ഗാനിം കുറ്റം ഏറ്റുപറഞ്ഞു. താൻ അത്തരം ചില ഒത്തുകൂടലുകളുടെ ഭാഗമായെന്നും നിയമനടപടികൾ നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. 'കുവൈത്ത് ഭരണഘടനയിലും നിയമവ്യവസ്ഥയിലും കെട്ടിപ്പടുത്ത രാജ്യമാണ്.
നിയമം എല്ലാവർക്കും ഒരുപോലെയാണ്. എെൻറ വീഴ്ച അംഗീകരിക്കുന്നു. നടപടികൾക്ക് വിധേയമാകാൻ തയാറാണ്' -അദ്ദേഹം പറഞ്ഞു. സർക്കാർ അനുകൂല വിഭാഗത്തിൽ പെടുന്നയാളാണ് മർസൂഖ് അൽ ഗാനിം.പ്രതിപക്ഷനിരയിലുള്ള മറ്റ് എം.പിമാർ ഇതേ സമീപനം സ്വീകരിക്കണമെന്നില്ല. സർക്കാറും പാർലമെൻറ് അംഗങ്ങളും തമ്മിൽ ഭിന്നതയുള്ള നിലവിലെ പശ്ചാത്തലത്തിൽ പുതിയ പോർമുഖത്തിന് നിയമനടപടി കാരണമാകുമോ എന്ന സംശയമ നിരീക്ഷകർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.