എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് ജെ.സി.സി
text_fieldsകുവൈത്ത് സിറ്റി: ഒന്നാം ചരമവാർഷിക ദിനത്തിൽ എം.പി. വീരേന്ദ്രകുമാറിനെ അനുസ്മരിച്ച് ജനത കൾചറൽ സെൻറർ (ജെ.സി.സി) കുവൈത്ത് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു.
കർമമേഖലകളിലെല്ലാം വ്യക്തിത്വം കാത്തുസൂക്ഷിച്ച ദീർഘവീക്ഷണമുണ്ടായിരുന്ന മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമായിരുന്നു അദ്ദേഹമെന്നും പുതുതലമുറക്ക് പ്രേരണയായി അദ്ദേഹത്തിെൻറ പ്രസംഗങ്ങൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുമെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് ജെ.സി.സി മിഡിലീസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡൻറ് കോയ വേങ്ങര പറഞ്ഞു.
എം.പി. വീരേന്ദ്രകുമാർ ദീർഘവീക്ഷണത്തോടെ പറഞ്ഞ, പ്രാണവായുവിനും ശുദ്ധജലത്തിനുമായിരിക്കും ഭാവിയിൽ മനുഷ്യർ നെട്ടോട്ടം ഓടുകയെന്ന കാര്യം ഇന്ന് യാഥാർഥ്യമായെന്നും കോയ വേങ്ങര ഓർമിപ്പിച്ചു. ജെ.സി.സി കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സമീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു. ഷാജുദ്ദീൻ മാള, ഖലീൽ കായംകുളം, മണി പാനൂർ, പ്രദീപ് പട്ടാമ്പി, റഷീദ് കണ്ണവം, ഫൈസൽ തിരൂർ, ടി.പി. അൻവർ, ബാലകൃഷ്ണൻ, ഷൈജു ഇരിങ്ങാലക്കുട, പ്രശാന്ത് എന്നിവർ പങ്കെടുത്തു. ഷംസീർ മുള്ളാളി ഒാൺലൈൻ യോഗം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.