എം.പിമാർ സർക്കാറുമായി സഹകരിക്കണം –അമീർ
text_fieldsകുവൈത്ത് സിറ്റി: പാർലമെൻറ് അംഗങ്ങൾ സർക്കാറുമായി സഹകരിച്ച് മുന്നോട്ടുപോവണമെന്ന് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു.സ്പീക്കർ മർസൂഖ് അൽ ഗാനിമിെൻറ നേതൃത്വത്തിൽ ഏതാനും എം.പിമാർ അമീറിനെ സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
രാജ്യത്തിെൻറ വികസനത്തിന് പിന്തുണ നൽകുന്ന സമീപനം എം.പിമാരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. രാജ്യതാൽപര്യമാണ് എല്ലാത്തിലും വലുത്. ലോകം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ നിർമാണാത്മകമായ ബന്ധം സർക്കാറും പാർലമെൻറും തമ്മിൽ ഉണ്ടാവേണ്ടതുണ്ടെന്ന് അമീർ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അൽ ശുഹൂമി, അസംബ്ലി സെക്രട്ടറി ഫർസ് അൽ ദൈഹാനി, പാർലമെൻറ് സൂപ്പർ വൈസർ ഉസാമ അൽ ഷാഹീൻ, നിയമകാര്യ സമിതി അധ്യക്ഷൻ ഖാലിദ് അൽ ഇനീസി, ധനകാര്യ സമിതി അധ്യക്ഷൻ അഹ്മദ് അൽ ഹമദ്, പ്രയോരിറ്റി കമീഷൻ ചെയർമാൻ ഡോ. ഹിഷാം അൽ സാലിഹ്, അസംബ്ലി സെക്രട്ടറി ജനറൽ അല്ലാം അൽ കൻദരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അമീറിനെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.