മുഹർറം നമ്മോട് പറയുന്നത്: പഠനസംഗമം
text_fieldsകുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ 'മുഹർറം നമ്മോട് പറയുന്നത്' തലക്കെട്ടിൽ പഠനസംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കൂടിയാലോചന സമിതി അംഗം അബ്ദുൽ ഹക്കീം നദ്വി വിഷയമവതരിപ്പിച്ചു.
ശക്തനും കിരാതനുമായ ഫറോവയുടെ ഏകാധിപത്യത്തിനെതിരെ ദൈവ വിശ്വാസം മുറുകെ പിടിച്ച് മൂസ പ്രവാചകൻ നേടിയ വിജയത്തിൽ നമുക്ക് പാഠമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഈ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഹിജ്റ നമുക്ക് നൽകുന്നത് ഏറ്റവും വലിയ പരിഹാരവും പ്രതീക്ഷയുമാണ്. നന്മയുടെ വിശാലമായ ലോകത്തേക്ക് നമ്മെ കൈപിടിച്ചു കൊണ്ടുപോകാൻ ദൈവ മാർഗത്തിലെ ഹിജ്റകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ചോദ്യോത്തര സെഷന് ഹഷീബ് നേതൃത്വം നൽകി. യൂത്ത് ഇന്ത്യ കനാരി യൂനിറ്റ് പ്രസിഡൻറ് മുക്സിത്ത് സ്വാഗതം പറഞ്ഞു.
ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സമാപന പ്രസംഗം നടത്തി. സിജിൽ ഖാൻ ഖുർആൻ പാരായണം നടത്തി. പ്രോഗ്രാം കൺവീനർ സദറുദ്ദീൻ നേതൃത്വം നൽകിയ പരിപാടി സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.