മുജാഹിദ് സമ്മേളനം കുവൈത്ത് തല പ്രചാരണം സംഘടിപ്പിച്ചു
text_fieldsമുജാഹിദ് സമ്മേളന പ്രചാരണാർഥം ഗൃഹസന്ദർശത്തിന് തയാറെടുത്ത ടീം
കുവൈത്ത് സിറ്റി: കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന കുവൈത്ത് തല പ്രചാരണങ്ങളിലെ സൗഹൃദ ഗൃഹ സന്ദർശനത്തിന് ഇന്ത്യൻ ഇസ്ലാഹി സെന്റർ തുടക്കം കുറിച്ചു. കേന്ദ്ര തലത്തിൽ വിവിധ ഏരിയകളിൽ പ്രചാരണങ്ങൾക്കും രൂപം നൽകി. ലഘുലേഖകളും ഇസ്ലാഹി സെൻററിന്റെ ചലന സ്പന്ദവും പുസ്തകവും സമ്മേളന കപ്പും ഘടികാരവും വീടുകളിൽ വിതരണം ചെയ്തുവരുന്നു.
ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി,വൈസ് പ്രസിഡൻറ് സിദ്ദഖ് മദനി, ട്രഷറർ അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ മാങ്കാവ്, മനാഫ് മാത്തോട്ടം, സഅദ് പുളിക്കൽ, ഷാനിബ് പേരാമ്പ്ര, നാസിർ മുട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.