മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. എട്ട് മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഒന്നാം മണ്ഡലത്തിൽനിന്ന് ഹസൻ കമാൽ, രണ്ടാം മണ്ഡലത്തിൽനിന്ന് അബ്ദുല്ല അൽ മെഹ്റി, മൂന്നാം മണ്ഡലത്തിൽനിന്ന് ഫഹദ് അൽ അബ്ദുൽ ജദിർ, നാലാം മണ്ഡലത്തിൽനിന്ന് സൗദ് അൽ കൻദരി, അഞ്ചാം മണ്ഡലത്തിൽനിന്ന് നാസർ അൽ ജദാൻ, ആറാം മണ്ഡലത്തിൽനിന്ന് ഫുഹൈദ് അൽ മുവൈസിരി, എട്ടാം മണ്ഡലത്തിൽനിന്ന് അബ്ദുല്ല അൽ ഇനീസി, ഒമ്പതാം മണ്ഡലത്തിൽനിന്ന് നാസർ അൽ കഫീഫ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഏഴാം മണ്ഡലത്തിൽനിന്ന് ഖാലിദ് അൽ മുതൈരി, പത്താം മണ്ഡലത്തിൽനിന്ന് നാസർ അൽ ആസ്മി എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആറുപേരെ മന്ത്രിസഭ നിയമിക്കുന്നത് ഉൾപ്പെടെ മൊത്തം 16 പേരാണ് മുനിസിപ്പാലിറ്റി ഭരണസമിതിയിൽ ഉണ്ടാവുക.
1930ലെ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആവിർഭാവത്തിനു ശേഷം കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കാൻ 12 പൊതു തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാല് വർഷം കൂടുമ്പോഴാണ് കുവൈത്തിൽ മുനിസിപ്പൽ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ 73 സ്ഥാനാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ പകുതിയായി കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.