ജഹ്റയിലും അഹ്മദിയിലും മുനിസിപ്പൽ പരിശോധന
text_fieldsകുവൈത്ത് സിറ്റി: ജഹ്റ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ റോഡ് തൊഴില്‍ വകുപ്പ് സബി യ്യ ഏരിയ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ഈ ഭാഗത്തെ തെരുവു കച്ചവടക്കാരെ പൂർണമായ ും ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധന. ലൈസൻസില്ലാത്ത നാല് കടകള്‍ അധികൃതര്‍ നീക്കം ചെയ്തു.
നിയമലംഘനം നടത്തിയവരെ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു. മറ്റൊരു സംഭവത്തിൽ അഹ്മദി ഭാഗങ്ങളിലെ തമ്പുകള്‍ കേന്ദ്രീകരിച്ച് മുനിസിപ്പാലിറ്റി അധികൃതര്‍ പരിശോധന നടത്തി. പൊതുശുചിത്വം, പരിസ്ഥിതി നിയമം, റോഡ്, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് തമ്പുകള്‍ പൊളിച്ചുനീക്കിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.