വ്യാപാരസ്ഥാപനങ്ങൾ സമയനിയന്ത്രണം പാലിക്കുന്നുവെന്ന് മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി മന്ത്രിസഭ ഉത്തരവനുസരിച്ചുള്ള സമയക്രമീകരണം വ്യാപാരസ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. ഭക്ഷണസാധനങ്ങളും മരുന്നും വിൽക്കുന്ന സ്ഥാപനങ്ങൾ ഒഴികെ വ്യാപാരസ്ഥാപനങ്ങൾ രാത്രി എട്ടിനും പുലർച്ച അഞ്ചിനുമിടയിൽ പ്രവർത്തിക്കരുതെന്നാണ് നിർദേശം. സലൂണുകളും ഹെൽത്ത് ക്ലബുകളും പകലും രാത്രിയും അടച്ചിടണം. 90 ശതമാനം സ്ഥാപനങ്ങളും ഇത് പാലിക്കുന്നുണ്ട്. പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ഫീൽഡ് പരിശോധന നടത്തുകയാണ്. വിലക്കുള്ള സമയത്ത് തുറന്നുപ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ഉണ്ടാകും.
കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഉത്തരവ് ലംഘിച്ച് പ്രവർത്തിച്ച നിരവധി സ്ഥാപനങ്ങൾ പിടികൂടി. ഇപ്പോൾ ഏകദേശം അവബോധം ആയതിനാൽ നിയമലംഘനം നാമമാത്രമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി 50 ശതമാനം ജീവനക്കാരെ വെച്ചാണ് മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നത്. റൊേട്ടഷൻ അടിസ്ഥാനത്തിൽ പകുതി ജീവനക്കാർ മാത്രമാണ് ഒരേ സമയം ഒാരോ കെട്ടിടത്തിലുമുണ്ടാകുക. ഇത് സൃഷ്ടിക്കുന്ന ആൾക്ഷാമത്തിനിടയിലും ഫീൽഡ് പരിശോധന ഉൾപ്പെടെ ഫലപ്രദമായി നടത്തുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.