വാണിജ്യ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലെ പ്രധാന വാണിജ്യ സമുച്ചയങ്ങൾ, വിപണികൾ, റസ്റ്റാറൻറുൾ, കഫേകൾ, ഹെൽത്ത് ക്ലബുകൾ, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയിൽ പരിശോധന ശക്തമാക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എമർജൻസി സൂപ്പർവൈസറി ടീം നിരവധി ഫീൽഡ് പരിശോധനകൾ നടത്തിയപ്പോൾ 141 മുന്നറിയിപ്പുകൾ നൽകി.ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാത്തതിന് എട്ട് കേസുകളെടുത്തു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധനക്കെത്തി.
മന്ത്രിസഭ ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധന. റസ്റ്റാറൻറുകളിലും അധികൃതർ പരിശോധന നടത്തുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്ക് മന്ത്രിസഭ ഏർപ്പെടുത്തിയ പ്രവേശന നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ 500 സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രത്യേകം നിയോഗിച്ചത്. 300 പേരെ പത്ത് പ്രധാന വാണിജ്യ സമുച്ചയങ്ങളിൽ വിന്യസിച്ചു.
200 പേർ ചെറിയ വാണിജ്യ സമുച്ചയങ്ങളിലും ഫീൽഡിലും പരിശോധന നടത്തും. സലൂണുകളിലും ഹെൽത്ത് ക്ലബുകളിലും റസ്റ്റാറൻറുകളിലും ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസിനെ കൂടാതെ മുനിസിപ്പാലിറ്റി, മാൻപവർ അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധനക്കിറങ്ങുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.