കുവൈത്തിൽ മുതുകാടിെൻറ മാജിക്കൽ മോട്ടിവേഷൻ സെപ്റ്റംബർ ഏഴിന്
text_fieldsകുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘ആസ്പയർ’ എന്ന പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാവും. എം.ക്യൂബ് (മോൾഡിങ് മൈൻഡ്സ് മാജിക്കലി) എന്ന പേരിൽ സെപ്റ്റംബർ ഏഴിന് വൈകീട്ട് അഞ്ചിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അദ്ദേഹം മാജിക്കിനെ സംയോജിപ്പിച്ച് മോട്ടിവേഷൻ ക്ലാസ് അവതരിപ്പിക്കുമെന്ന് ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.
കുവൈത്തിൽ ആദ്യമായാണ് ഈ പരിപാടി അദ്ദേഹം അവതരിപ്പിക്കുന്നത്.
ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകൻ വിനോദ് ഭാസ്കരനെ ‘ഇൻസ്പൈറിങ് ലീഡർഷിപ്’ അവാർഡ് നൽകി ആദരിക്കും. കൂടാതെ, കുവൈത്തിലെ രക്തദാന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച/സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കും. ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ നടത്തിവരുന്ന ഒരു വർഷം നീളുന്ന രക്തദാ നബോധവത്കരണ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചാണ് ചടങ്ങ്.
പരിപാടിയുടെ പോസ്റ്റർ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. സുരേന്ദ്രനായിക് പ്രകാശനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ആരംഭിച്ച വെബ്സൈറ്റിെൻറ ഉദ്ഘാടനം ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡൻറ് ഡോ. ദിവാകര ചലുവയ്യ നിർവഹിച്ചു. ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് മുരളി എസ്. പണിക്കർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മനോജ് മാവേലിക്കര, രാജൻ തോട്ടത്തിൽ, സലിം കൊമ്മേരി എന്നിവർ സംസാരിച്ചു.
ഇവൻറ് കൺവീനർ രഘുബാൽ സ്വാഗതവും ജനറൽ സെക്രട്ടറി രഞ്ജിത്ത് രാജ് നന്ദിയും പറഞ്ഞു. പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ http://bdkkuwait.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ mail@bdkkuwait.org എന്ന ഇ-മെയിലിൽ ബന്ധപ്പെടുകയോ ചെയ്യാം. പ്രവേശനം സൗജന്യമാണ്. ഫോൺ: 99950121, 98557344, 66587786, 98738016.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.