നാഫോ ഗ്ലോബൽ ബിസിനസ് അവാർഡ് കൈമാറി
text_fieldsകുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കുവൈത്തിന്റെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിസിനസ് മേഖലയിലെ ‘നാഫോ ഗ്ലോബൽ ബിസിനസ് അവാർഡ് 2024’ കൈമാറി. റോയൽ സീഗൾ ഗ്രൂപ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത്, എ.ക്യു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവർ സംരംഭകത്വ അവാർഡിന് അർഹരായി.
ഇരുവരുടെയും വൈവിധ്യങ്ങളായ വ്യവസായവും നേതൃത്വ മികവുമാണ് അവാർഡിന് പരിഗണിച്ചത്. വ്യവസായ മേഖലയിലെ കോർപറേറ്റ് മികവിന് നൽകിയ സംഭാവനകൾക്ക് ജസീറ എയർവേസിലെ ഡെപ്യൂട്ടി സി.ഇ.ഒയും സി.എഫ്.ഒയുമായ കൃഷ്ണൻ ബാലകൃഷ്ണൻ, അൽ റഷീദ് ഗ്രൂപ്പിലെ സി.എഫ്.ഒ പ്രദീപ് മേനോൻ എന്നിവർ കോർപറേറ്റ് ഐക്കൺ അവാർഡിന് അർഹരായി. നാലു പേർക്കുമുള്ള അവാർഡുകൾ ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.