നാഫോ ഗ്ലോബൽ കുവൈത്ത് സാൽമിയ ബീച്ച് ശുചീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കുവൈത്ത് കുവൈത്തിന്റെ ദേശീയ-വിമോചന ദിനങ്ങളുടെ ഭാഗമായി സാൽമിയ ബീച്ച് ശുചീകരിച്ചു. പ്രസിഡന്റ് സി.പി. നവീൻ ശുചീകരണ പ്രക്രിയക്ക് തുടക്കം കുറിച്ചു.
മഹേഷ് ഭാസ്കർ (കൺവീനർ),അനീഷ് നായർ, വിജയൻ നായർ, ഉണ്ണികൃഷ്ണൻ കുറുപ്പ്, മധു മേനോൻ, വിനയൻ മംഗലശ്ശേരി, രാജീവ് നായർ, രാകേഷ് ഉണ്ണിത്താൻ, അനിൽകുമാർ, പ്രമോദ് മേനോൻ, രാഹുൽ രാജ്കുമാർ, കെ.സി. ഗോപകുമാർ, വിജയകൃഷ്ണൻ, ഒ.എൻ. സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. നാഫോ ലേഡീസ് വിങ് കോഓഡിനേറ്റർമാർ, മറ്റു അംഗങ്ങൾ എന്നിവരുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായി.
ശുചീകരണം വിജയമാക്കിയതിൽ സംഘാടകർ നാഫോയുടെ അംഗങ്ങൾക്കു നന്ദി അറിയിച്ചു. ഇരുപതിലധികം വർഷമായി കുവൈത്തിൽ പ്രവർത്തിച്ചു വരുന്ന ആഗോള സാമൂഹിക സാംസ്കാരിക സംഘടനയാണ് നാഫോ ഗ്ലോബൽ കുവൈത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.