നാഫൊ ഗ്ലോബൽ കുവൈത്ത് പൊതുയോഗവും തെരഞ്ഞെടുപ്പും
text_fieldsകുവൈത്ത് സിറ്റി: നാഫൊ ഗ്ലോബൽ കുവൈത്ത് ഇരുപതാം പൊതുയോഗം ഫഹാഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് നവീൻ ചിങ്ങോരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനീഷ് നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉണ്ണികൃഷ്ണൻ ബി. കുറുപ്പ് ഫിനാൻസ് റിപ്പോർട്ടും ബജറ്റും അവതരിപ്പിച്ചു.
ഒ.എൻ. സുരേഷ് കുമാർ,കെ.സി. ഗോപകുമാർ, വിജയൻ നായർ, സുധീർ ഉണ്ണി നായർ, രമ്യ ഗിരീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ പുതുതായി അംഗത്വമെടുത്തവരെ മെമന്റോകൾ നൽകി സ്വീകരിച്ചു. യു.എ.ഇയിലേക്ക് സ്ഥലം മാറി പോകുന്ന രഞ്ജിത്ത് രാമചന്ദ്രനും കുടുംബത്തിനും യാത്രയയപ്പു നൽകി.
നിലവിൽ കേരളത്തിൽ നടക്കുന്ന ‘നഫോ ഗ്ലോബൽ സ്നേഹസ്പർശ’ പ്രൊജക്റ്റ് ചെയർമാൻ വിജയകുമാർ മേനോൻ അവതരിപ്പിച്ചു. നാഫോ ഗ്ലോബൽ ഇന്ത്യയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുരളി എസ്. നായർ വിശദീകരിച്ചു. ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതവും കൺവീനർ ജയരാജ് എടത്ത് നന്ദിയും പറഞ്ഞു.
നാഫോ കുവൈത്ത് പുതിയ സംരംഭമായ നാഫോ യൂത്ത് വിങ് അഥവാ ‘നാഫോ യുവ’ അധ്യക്ഷയായി അശ്വതി വിജയകൃഷ്ണനെ യോഗത്തിൽ തെരഞ്ഞെടുത്തു. രണ്ട് വർഷത്തേക്കുള്ള പുതിയ 21 അംഗ നിർവാഹക സമിതി പാനലിനെയും പൊതുയോഗം തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ: ആർ. വിജയകൃഷ്ണൻ(പ്രസി.), സി.പി. നവീൻ (ജന. സെക്ര.), ഉണ്ണികൃഷ്ണ കുറുപ്പ് (ട്രഷ), അനീഷ് വി.നായർ (വൈ.പ്രസി.), ജയരാജ് നായർ, രാജീവ് നായർ (ജോ.സെക്രട്ടറി),സുധീർ ഉണ്ണി നായർ (ജോ. ട്രഷർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.