ആഘോഷമായി നാഫോ ഗ്ലോബൽ കുവൈത്ത് വാർഷികം
text_fieldsകുവൈത്ത് സിറ്റി: പാട്ടും കലാപരിപാടികളും പുരസ്കാര വിതരണവുമായി ആഘോഷമായി നാഫോ ഗ്ലോബൽ കുവൈത്ത് 19ാം വാർഷികം. ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ 'പ്രഗതി' എന്നപേരിൽ നടന്ന ആഘോഷ ചടങ്ങിൽ നാഫോ ഗ്ലോബൽ കുവൈത്ത് ബിസിനസ് പുരസ്കാരങ്ങളും സമ്മാനിച്ചു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ബിസിനസ് ലീഡർ പുരസ്കാരം ഏറ്റുവാങ്ങി.
ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ. കെ. രാമചന്ദ്രന് എജുക്കേഷൻ ലീഡർ പുരസ്കാരം സമ്മാനിച്ചു. മികച്ച സംരംഭകനുള്ള എന്റർപ്രണർഷിപ് അവാർഡ് പ്രമുഖ പ്രവാസി വ്യവസായി ക്യാപ്റ്റൻ ഫിഷർ ഫുഡ്സ്റ്റഫ് കമ്പനി മാനേജിങ് ഡയറക്ടർ മോഹൻദാസ് കിഴക്കേയും നാഫോ ഗ്ലോബൽ കോർപറേറ്റ് ഐക്കൺ പുരസ്കാരം ജസീറ എയർവേസ് സി.ഇ.ഒ രോഹിത് രാമചന്ദ്രനും ഏറ്റുവാങ്ങി.
കുവൈത്ത് വിവരസാങ്കേതിക മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി മാസൻ അലി അൽ അൻസാരി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
നാഫോ ഗ്ലോബൽ കുവൈത്ത് വാർഷിക ആഘോഷം ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ് ഉദ്ഘാടനം ചെയ്തു. നാഫോ ഗ്ലോബൽ കുവൈത്ത് പ്രസിഡന്റ് സി.പി. രാജീവ് മേനോൻ അധ്യക്ഷ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി വിജയ് കുമാർ മേനോൻ സ്വാഗതവും പ്രോഗ്രാം കൺവീനർ അനീഷ് നായർ നന്ദിയും പറഞ്ഞു.
അഡ്വൈസറി ബോർഡ് മേധാവി വിജയൻ നായർ, ട്രഷറർ ടി.കെ.വി പ്രദീപ് കുമാർ, വനിത വിഭാഗം കോഓഡിനേറ്റർ ഷീബ ഷൈജു എന്നിവർ സന്നിഹിതരായിരുന്നു.സുവനീർ ഡോ. വിനോദ് ഗെയ്ക്വാദ് പ്രകാശനം ചെയ്തു. നാഫോയിലെ കുട്ടികൾ ഭജേ ശാരദാംബ സിംഫണി ഗാനം അവതരിപ്പിച്ചു.
സംഘടനയുടെ ഇടപെടലുകൾ അടയാളപ്പെടുത്തുന്ന ദൃശ്യാവതരണവും നടന്നു. 'പ്രഗതി' മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതനിശയിൽ ഡോ. കെ.സ്. ഹരിശങ്കർ, നിത്യ മാമ്മൻ എന്നിവർ കാണികൾക്ക് സംഗീതാനുഭൂതി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.