നാഫോ ഗ്ലോബൽ കുവൈത്ത് വാർഷികം ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: നാഫോ ഗ്ലോബൽ കുവൈത്ത് 20ാം വാർഷികം ‘മേഘം’ എന്ന പേരിൽ ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വൈദ്യുതി ജല മന്ത്രാലയം ഉപദേഷ്ടാവും കുവൈത്ത് മുനിസിപ്പാലിറ്റി അംഗവുമായ ഫഹദ് അൽ അറാദി ഉദ്ഘാടനം ചെയ്തു.
കുവൈത്ത് രാജകുടുംബാംഗമായ ശൈഖ ഇൻതിസാർ അൽ മുഹമ്മദ് അൽസ്സബാഹിന്റെ ആശംസ സഹപ്രവർത്തകൻ ബദർ ബരാക്ക് പരിപാടിയിൽ അറിയിച്ചു. നാഫോ ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.പി. നവീൻ, അഡ്വൈസറി ബോർഡ് ചീഫ് വിജയൻ നായർ, ട്രഷറർ ഉണ്ണിക്കൃഷ്ണ കുറുപ്പ്, ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ സുനിത വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ രാകേഷ് ഉണ്ണിത്താൻ നന്ദി പറഞ്ഞു. റോയൽ സീഗൾ ഗ്രൂപ് ചെയർമാൻ സുനിൽ പറക്കപാടത്ത്, എ.ക്യു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ, ജസീറ എയർവേസ് ഡെപ്യൂട്ടി സി.ഇ.ഒയും സി.എഫ്.ഒയുമായ കൃഷ്ണൻ ബാലകൃഷ്ണൻ, അൽ റഷീദ് ഗ്രൂപ് സി.എഫ്.ഒ പ്രദീപ് മേനോൻ എന്നിവർക്ക് പ്രഖ്യാപിച്ച ‘നാഫോ ഗ്ലോബൽ അവാർഡ്’ ചടങ്ങിൽ കൈമാറി. നാഫോ സ്മരണിക ഫീനിക്സ് ഗ്രൂപ് സി.ഒ.ഒ നിഷ സുനിൽ പ്രകാശനം ചെയ്തു.
നാഫോ ഗ്ലോബൽ സ്നേഹസ്പർശം പദ്ധതി ചടങ്ങിൽ അവതരിപ്പിച്ചു. സ്നേഹ സ്പർശം ചെയർമാൻ വിജയകുമാർ മേനോനെ ചടങ്ങിൽ ആദരിച്ചു.പിന്നണി ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യൻ, പിന്നണി ഗായിക അനില രാജീവ് എന്നിവരുടെ സംഗീത പ്രകടനം ശ്രദ്ധേയമായി. രോഹിത് ശ്യാമിന്റെ നേതൃത്വത്തിൽ നാഫോയുടെ ബാലിക-ബാലന്മാരുടെ കലാപ്രകടനങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.