യമനിൽ 1,000 ആടുകളെ വിതരണം ചെയ്ത് നജാത്ത് സൊസൈറ്റി
text_fieldsകുവൈത്ത് സിറ്റി: യമനിൽ 200 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന 1,000 ആടുകൾ വിതരണം ചെയ്ത് കുവൈത്തിലെ അൽ നജാത്ത് ചാരിറ്റബ്ൾ സൊസൈറ്റി. പദ്ധതിയുടെ തലവൻ അബ്ദുല്ല അൽ ശിഹാബ് അറിയിച്ചതാണിത്.കറവയുള്ള ആടുകളെ വളർത്താൻ നൽകിയതിലൂടെ നിർധനരായ 200 കുടുംബങ്ങൾക്ക് വരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. പ്രത്യുൽപാദനത്തിലൂടെ വർധനവുണ്ടായി വൈകാതെതന്നെ ആടുകളുടെ എണ്ണവും കുടുംബങ്ങളുടെ വരുമാനവും ഇരട്ടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
പാലും നെയ്യും ലഭിക്കുന്നതിലൂടെ കുടുംബാംഗങ്ങൾക്ക് പോഷകമൂല്യം നൽകാനാവുമെന്നും കരുതുന്നു. നജാത്ത് വളൻറിയർമാർ തുടർപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.ആഭ്യന്തര സംഘർഷംമൂലം ദുരിതത്തിലായ യമന് വൻതോതിലുള്ള സഹായമാണ് നൽകിയിരുന്നത്. കുവൈത്ത് സർക്കാർ നേരിട്ടും കുവൈത്തി സന്നദ്ധ സംഘടനകളും കോടികളുടെ സഹായം നൽകി.
സ്ഥിരതയും സമാധാനവും കാംക്ഷിക്കുന്നതോടൊപ്പം യമെൻറ സാമ്പത്തിക അടിത്തറ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും കുവൈത്തിെൻറ ഭാഗത്തുനിന്നുണ്ടായി. സ്കൂളുകൾ, സർവകലാശാലകൾ, റോഡുകൾ, ആശുപത്രികൾ തുടങ്ങി സർവതോന്മുഖമായ വികസനത്തിനാണ് കുവൈത്ത് സഹായം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.