സഹായവുമായി നമാ ചാരിറ്റി പ്രവർത്തകർ
text_fieldsകുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കുവൈത്തിലെ നമാ ചാരിറ്റി ദുരിതാശ്വാസ സഹായം വിതരണം ചെയ്തു. സിറിയ, തുർക്കിയ എന്നിവിടങ്ങളിലെ ദുരിതബാധിതർക്ക് 8,000 ഭക്ഷണക്കിറ്റും 3,000ത്തിലധികം പുതപ്പുകളും സംഘടന ഇതുവരെ വിതരണം ചെയ്തതായി നമാ സി.ഇ.ഒ അൽ ഉതൈബി പറഞ്ഞു. ഭൂകമ്പത്തിൽ പരിക്കേറ്റ 2,500 പേർക്ക് നമാ ഫീൽഡ് ആശുപത്രിയിൽ ചികിത്സ നൽകി.
കടുത്ത ഭക്ഷ്യക്ഷാമം നികത്താൻ 45,000 ബണ്ടിൽ ബ്രെഡ് വിതരണം ചെയ്തതായും അൽ ഉതൈബി കൂട്ടിച്ചേർത്തു. ഭക്ഷണം, മരുന്ന്, പരിക്കേറ്റവരെ സഹായിക്കൽ എന്നിവയിൽ മാത്രം പ്രവർത്തനം ഒതുങ്ങുന്നില്ലെന്നും, വീടും വസ്തുക്കളും നഷ്ടപ്പെട്ടവർ, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർ എന്നിവർക്ക് മാനസിക പിന്തുണയും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്ത് പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളും ഫയർഫോഴ്സ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, മറ്റു ചാരിറ്റികൾ എന്നിവ തമ്മിലുള്ള ഏകോപനത്തിലാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തം ഇല്ലാതാക്കുന്നതിനും ആഘാതം ലഘൂകരിക്കുന്നതിനുമായി നമാക്ക് സംഭാവന നൽകാനും സഹായിക്കാനും അദ്ദേഹം കുവൈത്ത് ജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.