കുവൈത്തിലെ സെവൻത് റിങ് റോഡിന് സുൽത്താൻ ഖാബൂസിെൻറ പേര്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിലൊന്നിന് അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിെൻറ പേര് നൽകി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് സെവൻത് റിങ് റോഡിന് സുൽത്താൻ ഖാബൂസ് അൽ സയീദ് എന്ന് പേര് നൽകാൻ തീരുമാനിച്ചത്. ജി.സി.സി കൂട്ടായ്മക്കും അറബ്, ഇസ്ലാമിക ലോകത്തിനും സുൽത്താൻ ഖാബൂസ് നൽകിയ സംഭാവനകളും കുവൈത്തുമായി പുലർത്തിയ ഉൗഷ്മള ബന്ധവും പരിഗണിച്ചാണ് അദ്ദേഹത്തോടുള്ള ആദരമെന്ന നിലയിൽ പ്രധാന എക്സ്പ്രസ് വേക്ക് സുൽത്താൻ ഖാബൂസിെൻറ പേര് നൽകിയത്. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പ്രത്യേക താൽപര്യപ്രകാരമാണ് ഇത്തരത്തിൽ മുൻ ഒമാൻ ഭരണാധികാരിയെ ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.