ഇന്ദിരക്കു ശേഷം നരേന്ദ്ര മോദി
text_fieldsകുവൈത്ത് സിറ്റി: 1981ൽ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈത്ത് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. തുടർന്ന് 43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. 2009 ൽ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയാണ് അവസാനമായി രാജ്യം സന്ദർശിച്ച ഇന്ത്യൻ രാഷ്ട്രത്തലവൻ. എന്നാൽ പലരൂപത്തിലുള്ള കൂടികാഴ്ചകൾ ഇതിനിടെ നടന്നിട്ടുണ്ട്. ഈ വർഷം സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിനിടെ പ്രധാനമന്ത്രി മോദി കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഈ വർഷം ആഗസ്റ്റ് 18 ന് കുവൈത്തിൽ എത്തുകയുമുണ്ടായി. കുവൈത്ത് കിരീടാവകാശി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവരെ അദ്ദേഹം കണ്ടു. 2024 ജൂണിൽ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 46 ഇന്ത്യൻ തൊഴിലാളികൾ മരിക്കാനിടയായതിനെത്തുടർന്ന് വിദേശകാര്യ മന്ത്രി സഹമന്ത്രി കീർത്തി വർധൻ സിങ്ങും കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഡിസംബർ ആദ്യം ഇന്ത്യ സന്ദർശിക്കുകയും വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ സഹകരണത്തിനുള്ള സംയുക്ത കമ്മീഷൻ സ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇവയുടെ തുടർച്ച എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.