ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: 14 സ്ഥാനാർഥികൾക്ക് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് 14 സ്ഥാനാർഥികളെ വിലക്കാൻ ആഭ്യന്തര മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം. ക്രിമിനൽ റെക്കോഡ് കാരണമാണ് നടപടിയെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. മുൻ എം.പിമാരും പ്രമുഖരും വിലക്ക് നേരിട്ടവരിൽ ഉണ്ട്. നടപടിക്കെതിരെ ചില സ്ഥാനാർഥികൾ കോടതിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിധി പുറപ്പെടുവിക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് കോടതി അറിയിച്ചു. കോടതി അനുമതിയുടെ അടിസ്ഥാനത്തിലായിരിക്കും ഇവരുടെ മത്സരിക്കാനുള്ള അർഹത. എപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.