ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; ആറ് സ്ഥാനാർഥികൾ പത്രിക നൽകി
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന്റെ അഞ്ചാം ദിവസമായ വെള്ളിയാഴ്ച ആറ് സ്ഥാനാർഥികൾ അപേക്ഷ നൽകി. ഇതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പിന് പത്രിക സമർപ്പിച്ചവരുടെ എണ്ണം നാല് വനിതകൾ അടക്കം 140 ആയി.
ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് മണ്ഡലങ്ങളിൽനിന്നായി ഓരോ സഥാനാർഥികളും നാലാം മണ്ഡലത്തിൽ നിന്ന് രണ്ടു പേരുമാണ് വെള്ളിയാഴ്ച പത്രിക നൽകിയത്. ഈ മാസം 13 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ ഒരു മണ്ഡലത്തിൽനിന്ന് 10 പേർവീതം 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.