ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പത്രിക സമർപ്പണം തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പത്രിക സമർപ്പണം തുടരുന്നു. ഷുവൈഖിലെ തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്തു രാവിലെ 7.30 മുതൽ ഉച്ചക്ക് 1.30വരെയാണ് നോമിനേഷന് സ്വീകരിക്കുന്നത്. വെള്ളിയാഴ്ച ആരംഭിച്ച പത്രിക സമർപ്പണത്തിന് ശനിയാഴ്ചയും നിരവധി പേർ എത്തി. സ്ഥാനാർഥികളും അനുയായികളും മാധ്യമപ്രവർത്തകരും തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്ത് എത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കാര്യ ഉദ്യോഗസഥരും സജീവമാണ്.
സുരക്ഷ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാര്യ വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്നവരുടെയും എത്തുന്നവരുടെയും സുരക്ഷക്കും ആരോഗ്യ പരിശോധനകൾക്കുമായി ആരോഗ്യമന്ത്രാലയം ഇതിനു സമീപം മെഡിക്കൽ ക്ലിനിക് സ്ഥാപിച്ചു. അടിയന്തര സാഹചര്യത്തിൽ സ്ഥാനാർഥികൾക്കും അഡ്മിനിസ്ട്രേഷൻ ജീവനക്കാർക്കും മാധ്യമപ്രതിനിധികൾക്കും പ്രഥമശുശ്രൂഷ നൽകുന്നതിന്റെ ഭാഗമായാണ് ക്ലിനിക്. ആധുനിക സൗകര്യങ്ങളോടെയുള്ള മൊബൈൽ തീവ്രപരിചരണ ആംബുലൻസും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച 31 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
കുവൈത്ത് സിറ്റി: ജൂൺ ആറിന് നടക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി 31 സ്ഥാനാർഥികൾ ശനിയാഴ്ച തെരഞ്ഞെടുപ്പ് കാര്യ വകുപ്പിൽ പത്രിക സമർപ്പിച്ചു. ഇതോടെ, ഇതുവരെയുള്ള സ്ഥാനാർഥികളുടെ എണ്ണം ഒരു സ്ത്രീ ഉൾപ്പെടെ 61ആയി ഉയർന്നു. മേയ് 14 വരെ അപേക്ഷ സ്വീകരിക്കും. ആദ്യ മണ്ഡലത്തിൽ അഞ്ച്, രണ്ടാമത്തേതിൽ ഒമ്പത്, മൂന്നാമത്തേതിൽ ഒന്ന്, നാലിൽ ആറ്, അഞ്ചിൽ പത്ത് എന്നിങ്ങനെയാണ് ശനിയാഴ്ച പത്രിക നൽകിയവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.