ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്; വോട്ട് കച്ചവടത്തിന് രണ്ടുപേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികളുടെ സേവനത്തിനായി അനധികൃത വോട്ട് വാങ്ങിയ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് തടങ്കലിൽ വച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ നിന്ന് പണവും പിടികൂടി.
ഈ മാസം ആറിനാണ് തെരഞ്ഞെടുപ്പ്. പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ 15 സ്ത്രീകൾ അടക്കം 207 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. സുഗമമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതർ അറിയിച്ചു. തെരഞ്ഞെടുപ്പ് കവർചെയ്യാനും ജനാധിപത്യ പ്രക്രിയ വിലയിരുത്താനുമായി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 ഓളം മാധ്യമപ്രവർത്തകർ കുവൈത്തിലെത്തും.
തെരഞ്ഞെടുപ്പ് നേരിട്ട് വിലയിരുത്തുന്നതിനായി ഇവർപോളിംഗ് സ്റ്റേഷനുകളും ആസ്ഥാനങ്ങളും സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.