ദേശീയ ബാലാവകാശ കമീഷൻ നിർദേശം ദുരുദ്ദേശ്യപരം-കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ മദ്റസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമീഷൻ നിർദേശം ദുരുദ്ദേശ്യപരമാണെന്നും ഭരണഘടന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ (കെ.ഐ.സി ) കേന്ദ്ര സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. പഠനം മുടക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുമല്ല, സ്കുളുകളിൽ പോകാത്ത ലക്ഷക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടാക്കാനാണ് ബാലാവകാശ കമീഷൻ നിർദേശം നൽകേണ്ടത്.
മത സംവിധാനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റത്തിന്റെ തുടക്കമായിട്ടാണ് മദ്റസ സംവിധാനങ്ങളെ തുടച്ചു നീക്കാനുള്ള ഈ ശ്രമം കേന്ദ്ര സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ നിലവാരത്തിന്റെ പേരു പറഞ്ഞ് കൃത്യമായി ആസൂത്രണം ചെയ്ത വർഗീയ അജണ്ട ഒളിച്ചു കടത്തലാണിത്. മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്നും കെ.ഐ.സി നേതാക്കൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.