ദേശീയ ദിനം: കെ.ഇ.എ ഖൈത്താൻ ഏരിയ നാദി പാർക്ക് ശുചീകരിച്ചു
text_fieldsഖൈത്താൻ പാർക്ക് ശുചീകരണത്തിൽ പങ്കാളികളായ കെ.ഇ.എ പ്രവർത്തകർ
കുവൈത്ത് സിറ്റി: ദേശീയദിനത്തിന്റെ ഭാഗമായി കെ.ഇ.എ ഖൈത്താൻ ഏരിയ ഖൈത്താൻ പാർക്ക് ശുചീകരിച്ചു. കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ചീഫ് പാട്രൺ സത്താർ കുന്നിൽ സംസാരിച്ചു.
കേന്ദ്ര ഭാരവാഹികളായ ഹമീദ് മധുർ, അസീസ് തളങ്കര, സി.എച്ച്. ഫൈസൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സുബൈർ കടങ്കോട്, യാദവ് ഹോസ്ദുർഗ്, പ്രശാന്ത് നെല്ലിക്കാട്ട്, സുരേന്ദ്രൻ മുങ്ങത്ത്, റഫീഖ് ഒളവറ, കബീർ തളങ്കര, ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് തൃക്കരിപ്പൂർ, സുധൻ ആവിക്കര, ഹസ്സൻ ബല്ല, അബ്ദുല്ല കടവത്ത്, മുസ്തഫ ചെമ്മനാട്, സമദ് കൊട്ടോടി, അഷ്റഫ് കൊച്ചാനം, അഷ്റഫ് കോളിയടുക്കം, കബീർ മഞ്ഞപ്പാറ, സാജിദ് സുൽത്താൻ.
കുമാർ പുല്ലൂർ, മുനീർ ബെലക്കാട്, നിസാം മൗക്കോട്, ഇർഷാദ് വള്ളിയോട്, എസ്.എം. മുഹമ്മദ് തുടങ്ങിയവരും ഏരിയ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. കെ.ഇ.എ കേന്ദ്ര ഭാരവാഹികൾക്ക് സ്വീകരണവും നൽകി. നൗഷാദ് തിടിൽ സ്വാഗതവും ഖാലിദ് പള്ളിക്കര നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.