പൗരന്മാർക്കും താമസക്കാർക്കും അമീർ ആശംസ നേർന്നു
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനത്തിൽ കുവൈത്ത് ജനങ്ങൾക്കും താമസക്കാർക്കും അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ആശംസ നേർന്നു. ആഘോഷങ്ങളിൽ പൗരന്മാരുടെയും താമസക്കാരുടെയും ആഹ്ലാദത്തെയും പങ്കാളിത്തത്തെയും അമീർ അഭിനന്ദിച്ചു. ഇവ രാഷ്ട്രത്തോടുള്ള വിശ്വസ്തതയും ഒത്തൊരുമയുള്ള കുവൈത്ത് കുടുംബത്തെ പ്രതിഫലിപ്പിക്കുന്നതുമാണെന്ന് അമീർ പറഞ്ഞു.
അന്തരിച്ച അമീർ ശൈഖ് ജാബിർ അൽഅഹമ്മദ് അൽ ജാബിർ അസ്സബാഹ്, അമീർ ശൈഖ് സാദ് അൽ അബ്ദുല്ല അൽ സലീം അസ്സബാഹ്, അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ കുവൈത്തിന്റെ വിമോചനത്തിലെ സംഭാവനകൾ അമീർ അനുസ്മരിച്ചു.
രാഷ്ട്രസംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളെയും അനുസ്മരിച്ചു.ഔദ്യോഗിക തലത്തിലും ജനകീയ തലത്തിലും കുവൈത്തിന്റെ ദേശീയ ദിനങ്ങളിലെ പങ്കാളിത്തത്തിന് ജി.സി.സി അംഗരാജ്യങ്ങളുടെ നേതാക്കളെയും അമീർ അഭിവാദ്യം ചെയ്തു.
കുവൈത്തിന്റെ ദേശീയ ആഘോഷങ്ങൾ പങ്കുവെച്ചതിന് അറബ്, സൗഹൃദ രാജ്യങ്ങളിലെ നേതാക്കൾക്കും നന്ദി പറഞ്ഞു. കുവൈത്തിനെ സംരക്ഷിക്കാനും സുരക്ഷയും സമൃദ്ധിയും നൽകാനും അമീർ പ്രാർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.