ദേശീയ ദിനാഘോഷം: യു.എ.ഇയെ അഭിനന്ദിച്ച് കുവൈത്ത്
text_fieldsയു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്ത് ടവറിൽ യു.എ.ഇ ദേശീയപതാകയുടെ നിറം അലങ്കരിച്ചിരിക്കുന്നു
കുവൈത്ത് സിറ്റി: 50ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യു.എ.ഇക്ക് അഭിനന്ദനവും ആശംസയും അറിയിച്ച് കുവൈത്ത് രാഷ്ട്രനേതാക്കൾ. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരാണ് ആശംസ അറിയിച്ചത്. എല്ലാമേഖലയിലും പുരോഗതിയിലേക്ക് കുതിക്കാൻ യു.എ.ഇക്ക് കഴിയെട്ടയെന്ന് ആശംസിച്ച അമീർ ഇരു രാഷ്ട്രവും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധം ഉൗഷ്മളമായി തുടരുന്നതിൽ തൃപ്തി പ്രകടിപ്പിച്ചു. യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് കുവൈത്ത് ടവറിൽ യു.എ.ഇ ദേശീയ പതാകയുടെ നിറം അലങ്കരിച്ചു. സൂഖ് മുബാറകിയ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലും യു.എ.ഇ ദേശീയപതാക അലങ്കരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.