ദേശീയ ദിനം: നാലുദിവസം അവധി
text_fieldsകുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷങ്ങൾ പ്രമാണിച്ച് ഈ പ്രാവശ്യം രാജ്യത്ത് പൊതുഅവധി നാല് ദിവസമായിരിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി 23, 24, 25, 26 തീയതികളിലായിരിക്കും അവധി.
ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതനുസരിച്ച് ഫെബ്രുവരി 22ന് വ്യാഴാഴ്ച അടക്കുന്ന സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും അവധി ദിനങ്ങൾ കഴിഞ്ഞ് ഫെബ്രുവരി 27ന് ചൊവ്വാഴ്ചയായിരിക്കും വീണ്ടും തുറന്നുപ്രവർത്തിക്കുക. അതേസമയം, മന്ത്രിസഭയുടെ തീരുമാനമുണ്ടെങ്കിൽ അവധിദിനങ്ങൾ കൂടാനിടയുണ്ടെന്ന സൂചനയും ബന്ധപ്പെട്ട വൃത്തങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.