ദേശീയപതാകയെ അപമാനിച്ച സംഭവം: കർശന നടപടികളുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ദേശീയപതാക കത്തിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ കർശന നടപടികളുമായി കുവൈത്ത്. വിഡിയോ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അഭ്യർഥന കുവൈത്ത് വിദേശകാര്യ മന്ത്രാലയം കുവൈത്തിലെ ഈജിപ്ഷ്യൻ എംബസിക്ക് കൈമാറി. കൈറോയിലെ കുവൈത്ത് എംബസി സമാനമായ അഭ്യർഥന ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന് അയച്ചതായും കുവൈത്ത് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കുവൈത്ത് പതാക അവഹേളിക്കുന്ന വിഡിയോ പ്രസിദ്ധീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ ഓപറേറ്റർമാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഈജിപ്ഷ്യൻ അധികാരികളോട് കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കുവൈത്തിന്റെ പതാക കത്തിക്കുന്നതുൾപ്പെടെയുള്ള വിഡിയോ ക്ലിപ് ഒരാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് നിർദേശം നൽകുകയും വിഷയം ആഭ്യന്തര മന്ത്രാലയത്തിലെ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.