Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേശീയ-വിമോചന ദിനാഘോഷം;...

ദേശീയ-വിമോചന ദിനാഘോഷം; ഒരുങ്ങുന്നത് വിവിധ പരിപാടികൾ

text_fields
bookmark_border
മാ​ർ​ക്ക​റ്റ്
cancel
camera_alt

ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ഭാ​ഗ​മാ​യി കു​വൈ​ത്ത് പ​താ​ക​ക​ളും അലങ്കാര വി​ള​ക്കു​ക​ളും കൊ​ണ്ട് അ​ല​ങ്ക​രി​ച്ച മു​ബാ​റ​ക്കി​യ മാ​ർ​ക്ക​റ്റ്


കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ-​വി​മോ​ച​ന ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​ങ്ങു​ന്ന​ത് വി​വി​ധ പ​രി​പാ​ടി​ക​ൾ. കു​വൈ​ത്തി​ന്റെ മ​ഹ​ത്വ​വും അ​ഭി​മാ​ന​വും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും വ്യാ​പൃ​ത​രാ​ണെ​ന്ന് വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ലെ മാ​ധ്യ​മ സേ​വ​ന​ങ്ങ​ളു​ടെ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​സി​സ്റ്റ​ൻ​റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി സാ​ദ് അ​ൽ അ​സ്മി പ​റ​ഞ്ഞു.

എ​ല്ലാ പൗ​ര​ന്മാ​രെ​യും പ്ര​വാ​സി​ക​ളെയും ഒ​രു​പോ​ലെ ആ​ഘോ​ഷ​ത്തി​ൽ ഭാ​ഗ​മാ​ക്കു​ന്ന സം​യോ​ജി​ത പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​ക്ഷേ​മ സൊ​സൈ​റ്റി​ക​ൾ എ​ന്നി​വ​യെ പ​രി​പാ​ടി​ക​ളി​ൽ ഭാ​ഗ​മാ​ക്കും. ആ​ഘോ​ഷ​ങ്ങ​ൾ അ​തി​ന്റെ സ​ന്ദേ​ശം കൈ​മാ​റു​ന്ന​തി​നും ദേ​ശ​സ്‌​നേ​ഹം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രി​ക്കു​മെ​ന്നും അ​ൽ അ​സ്മി പ​റ​ഞ്ഞു. ‘ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ആ​ഘോ​ഷി​ക്കൂ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ദേ​ശീ​യ ഐ​ക്യ​ത്തി​ന്റെ​യും മാ​തൃ​രാ​ജ്യ​ത്തി​ന്റെ​യും മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ആ​ഘോ​ഷ വേ​ള​യി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ക്കും. കു​വൈ​ത്തി​ന്റെ ച​രി​ത്രം, ക​ട​ൽ, ക​ര പൈ​തൃ​ക​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ടു​ത്ത​റി​യു​ന്ന​തി​നും കു​വൈ​ത്ത് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, പ​ഴ​യ കാ​ല തൊ​ഴി​ലു​ക​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യും ഉ​ണ്ടാ​കും.

ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്റെ എ​ഴു​പ​തു​ക​ൾ മു​ത​ലു​ള്ള കു​വൈ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന ച​രി​ത്ര​പ​ര​മാ​യ ടെ​ലി​വി​ഷ​ൻ, റേ​ഡി​യോ പ​രി​പാ​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ‘ഓ​ർ​മ്മ​ക​ളു​ടെ പാ​ത’​എ​ന്ന പേ​രി​ൽ ഡി​ജി​റ്റ​ൽ എ​ക്സി​ബി​ഷ​നും ഒ​രു​ക്കും. അ​വ​ന്യൂ​സ് മാ​ളി​ലാ​കും ഇ​തി​ന്റെ പ്ര​ദ​ർ​ശ​നം. ആ​ഘോ​ഷ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് ഉ​ട​നീ​ളം ദേ​ശീ​യ പ​താ​ക​ക​ൾ, ബ​ഹു​വ​ർ​ണ​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യം പൂ​ർ​മാ​യും ആ​ഘോ​ഷ​ത്തി​ന്റെ നി​റ​ങ്ങ​ളി​ൽ മു​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationProgramsKuwait NewsNational-Liberation Day
News Summary - National-Liberation Day Celebration; Various programs are being prepared
Next Story