ഡോ. ഗാലിബ് അൽ മശ്ഹൂറിന് നാഷനൽ ലൈഫ് എംപവർമെന്റ് പുരസ്കാരം
text_fieldsകുവൈത്ത് സിറ്റി: ഇന്തോ-കുവൈത്ത് ഫ്രണ്ട്ഷിപ് സൊസൈറ്റി പ്രസിഡന്റ് ഡോ. ഗാലിബ് അൽ മശ്ഹൂറിന് നാഷനൽ ലൈഫ് എംപവർമെന്റ് പുരസ്കാരം. കുവൈത്ത്, ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് പുരസ്കാരമെന്ന് എസ്.വൈ.പി.എ ചെയർമാൻ ഡോ. മുഹമ്മദ് റാബിഖ് അറിയിച്ചു. ചെന്നൈയിൽ നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ് മുൻ സെക്രട്ടറി ജനറലും ഇന്ത്യൻ ന്യൂസ് പേപ്പേഴ്സ് സെൻസർ ബോർഡ് അംഗവും കൂടിയാണ് ഡോ. ഗാലിബ് അൽ മശ്ഹൂർ. ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അറബ് ലീഗ് നിക്ഷേപ വകുപ്പ് മേധാവിയായി ജോർഡനിലും സൗദിയിലും, കുവൈത്തിലും ജോലി ചെയ്തിരുന്നു.
യു.എസ്, യു.കെ, ഫ്രാൻസ് മറ്റു വിവിധ യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളിലായി നൂറിലധികം അന്താരാഷ്ട്ര സാമ്പത്തിക, നിക്ഷേപ സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്. കുവൈത്ത് കെ.എം.സി.സി കണ്ണൂർ മണ്ഡലം പ്രസിഡന്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.