വിരുന്നുകാരായി ദേശാടനക്കിളികൾ ജഹ്റ നാച്ചുറൽ റിസർവിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്റ നാച്ചുറൽ റിസർവിൽ ദേശാടനക്കിളികൾ എത്തി. കായൽ പരുന്ത്, വലിയ പുള്ളിപ്പരുന്ത്, ചക്കിപ്പരുന്ത്, രാജാപ്പരുന്ത് തുടങ്ങി നിരവധി പരുന്തുകളും മറ്റു ദേശാടനക്കിളികളും ശൈത്യകാലത്ത് കുവൈത്തിലെത്താറുണ്ട്. വർഷത്തിൽ രണ്ടുതവണ ഇവ അറേബ്യൻ മരുഭൂമി കടന്നുപോവാറുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടിയുള്ള സഞ്ചാരത്തിനിടെ എല്ലാ വർഷവും കൃത്യസമയത്ത് ഇടത്താവളമായ കുവൈത്തിലും വിരുന്നു കൂടും. ശൈത്യകാലം വരുന്നതോടെ പലതരം ദേശാടനപ്പക്ഷികളുടെയും ഈറ്റില്ലമാണ് കുവൈത്ത്. 400ൽപരം ദേശാടനപ്പക്ഷികൾ കുവൈത്ത് മുറിച്ചുകടന്ന് യാത്രചെയ്യുന്നു.
കുവൈത്തിെൻറ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും കുവൈത്തിൽ ദേശാടനക്കിളികൾ കൂടുതലായി എത്താൻ കാരണമാവുന്നുണ്ട്. മധ്യേഷ്യ, കിഴക്കൻ യൂറോപ്പ്, സൈബീരിയൻ പ്രദേശങ്ങളിൽനിന്ന് ഇന്ത്യ, പാകിസ്താൻ, ആഫ്രിക്കൻ പ്രദേശങ്ങളിലേക്കുള്ള പക്ഷികളുടെ ദേശാടനത്തിെൻറ പ്രധാന ഉൗടുവഴിയാണ് ഗൾഫ്.
ഇതുകൊണ്ടുതന്നെ വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കുവൈത്തിന് ദേശാടനപ്പാതയിലെ ഇരട്ട ഇടനാഴി എന്ന പ്രത്യേകതയുണ്ട്. വസന്തകാലത്ത് കുവൈത്തിൽ ദേശാടനക്കിളികൾ വ്യാപകമായി എത്തും. തണുപ്പിെൻറ കാഠിന്യം, മഴ, മേഘം തുടങ്ങിയ ഘടകങ്ങൾക്കനുസിരിച്ച് ചില വർഷങ്ങളിൽ പക്ഷികളുടെ എണ്ണം കൂടുകയും കുറയുകയും ചെയ്യും. കുവൈത്തിൽ ഏത് കാലാവസ്ഥയിലും ഭക്ഷണവും വെള്ളവും ലഭിക്കുന്ന പ്രത്യേക സംരക്ഷിത മേഖലകൾ ഉണ്ട്.
ജഹ്റ, സബാഹ് അൽ അഹ്മദ് നാച്ചുറൽ റിസർവുകളിൽ ദേശാടനക്കിളികൾ ധാരാളം എത്താറുണ്ട്. ചൂട് ഇഷ്ടപ്പെടുന്ന പക്ഷികൾ വേനലിൽ എത്തി കുവൈത്തിൽ കൂടുതൽ കാലം തങ്ങാറുണ്ട്. എല്ലാ വര്ഷവും ഇത്തരം ദേശാടനപ്പക്ഷികളെ കാണാനും തണുപ്പ് ആസ്വദിക്കാനും ശുവൈഖ് തീരത്തെത്തുന്നവര് നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.