വനിത ക്ഷേമം: കുവൈത്ത് പുരോഗതി കൈവരിച്ചെന്ന് നാറ്റോ
text_fieldsകുവൈത്ത് സിറ്റി: വനിതകളുടെ ക്ഷേമത്തിലും കഴിവുകൾ വളർത്തുന്നതിലും പ്രയോജനപ്പെടുത്തുന്നതിലും കുവൈത്ത് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി നോർത്ത് അത്ലാൻറിക് ട്രീറ്റി ഒാർഗനൈസേഷൻ (നാറ്റോ) സെക്രട്ടറി ജനറലിെൻറ, വനിത ക്ഷേമത്തിനായുള്ള പ്രത്യേക പ്രതിനിധി ക്ലെയർ ഹച്ചിൻസൻ പറഞ്ഞു.
നാറ്റോ, യൂറോപ്യൻ യൂനിയൻ, ബെൽജിയം എന്നിവക്കായുള്ള കുവൈത്ത് എംബസി നൽകിയ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
മൂന്ന് വർഷത്തെ സേവനത്തിനുശേഷം വിരമിക്കുകയാണ് ക്ലെയർ ഹച്ചിൻസൻ. ഗൾഫ് മേഖലയാകെ വനിതകളുടെ ശേഷി വിനിയോഗിക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും കുവൈത്തിെൻറ നേട്ടം ശ്രദ്ധേയമാണെന്നും കൂട്ടിച്ചേർത്തു. വനിത ശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക ചടങ്ങും കുവൈത്ത് എംബസി സംഘടിപ്പിച്ചു.
തുടർച്ചയായി നാലാം വർഷമാണ് ഇത്തരത്തിൽ പരിപാടി നടത്തുന്നതെന്ന് അംബാസഡർ ജാസിം അൽ ബുദൈവി പറഞ്ഞു.ഇൗ വർഷം അവസാനം കുവൈത്തും നാറ്റോയും ചേർന്ന് വനിത ശാക്തീകരണവുമായി ബന്ധപ്പെട്ട് കോഴ്സ് നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.