പ്രകൃതിസംരക്ഷണ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: 'ഓരോരുത്തരും ഓരോ ചെടി നടൂ, നമ്മുടെ ഭൂമിയെ രക്ഷിക്കൂ' എന്ന പ്രമേയത്തിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് (ഐ.സി.എസ്.കെ) പ്രകൃതിസംരക്ഷണ കാമ്പയിൻ സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലൂടെ നമ്മുടെ കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് കാമ്പയിൻകൊണ്ട് ഉദ്ദേശിക്കുന്നത്. കുവൈത്തിൽ മരങ്ങൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണം ഏറ്റെടുക്കും. ചെടികളെ സ്നേഹിക്കുന്ന, കുറച്ച് പേപ്പർ ഉപയോഗിക്കുന്ന ഒരു തലമുറയാണ് വളർന്നുവരേണ്ടത്. ചെടികളും മരങ്ങളും നട്ടുപിടിപ്പിച്ച് സമൂഹത്തിന് സംഭാവന നൽകാൻ യുവത്വത്തെ പ്രചോദിപ്പിക്കണം.
ഈ പദ്ധതിയുടെ വിജയത്തിനായി ഓരോ ക്ലാസിലെയും പ്രതിനിധികളെ ചേർത്ത് അവർ ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകളും രൂപവത്കരിച്ചിട്ടുണ്ട്. വേനലവധിക്കുശേഷവും പ്രചാരണം മുന്നോട്ടുകൊണ്ടുപോകും.
2019 മുതൽ പരിസ്ഥിതി സംരക്ഷണത്തിനായി ഐ.സി.എസ്.കെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. 25,000 മരങ്ങൾ നടാനാണ് പദ്ധതി. അധ്യാപകരും വിദ്യാർഥികളും കാമ്പയിനിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.