നാവികസേന പരിശീലന ഷൂട്ടിങ്
text_fieldsകുവൈത്ത് സിറ്റി: തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് അഞ്ച് വരെ തത്സമയ വെടിമരുന്ന് ഉപയോഗിച്ച് നാവികസേന പരിശീലന ഷൂട്ടിങ് നടത്തും. ഇതിനാൽ കടലിൽ പോകുന്ന പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആർമി മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് അറിയിച്ചു. മേഖലയിൽ മത്സ്യബന്ധനത്തിലും കാൽനടയിലും ഏർപ്പെടുന്നവരും ശ്രദ്ധിക്കണം. റാസ് അൽ ജുലൈയയിൽ നിന്ന് 16.5 നോട്ടിക്കൽ മൈൽ കിഴക്ക്, കർവ ദ്വീപ് വരെയും, റാസ് അൽ സൂരിൽ നിന്ന് ആറു നോട്ടിക്കൽ മൈൽ കിഴക്ക്, ഉമ്മുൽ മറാഡിം ദ്വീപ് വരെയും വ്യാപിച്ചുകിടക്കുന്നതാണ് നാവിക ഷൂട്ടിങ് റേഞ്ച്. സുരക്ഷയെ മുൻനിർത്തി ഈ പ്രദേശത്തേക്ക് അടുക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.