നവതി ആഘോഷ നിറവിൽ കുവൈത്ത് പഴയപള്ളി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി നവതി ആഘോഷ നിറവിൽ. ഒരു വർഷം നീളുന്ന വിവിധ പരിപാടികളുടെ ഭാഗമായി നവതി മഹാ സംഗമം നടത്തി. 1934ലാണ് അഹമ്മദിയിൽ ക്രിസ്ത്യൻ സമൂഹം രൂപവത്കരിച്ച പൊതു പ്രാർഥന കൂട്ടായ്മയാണ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയ പള്ളിയായി മാറിയത്. സംഗമം ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. ജോസഫ് മാർ ദിവന്യാസിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, പരുമല സെമിനാരി മാനേജർ കെ.വി. പോൾ റമ്പാൻ, സഭാ വൈദിക ട്രസ്റ്റി ഫാ. തോമസ് വർഗീസ് അമയിൽ, ആത്മായ ട്രസ്റ്റി റോണി വർഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. എം.സി. പൗലോസ്, ഫാ. എബ്രഹാം പി.ജെ, പോൾ വർഗീസ്, നവതി കമ്മിറ്റി കൺവീനർമാരായ ബാബു പുന്നൂസ്, നൈനാൻ ചെറിയാൻ, ഇടവക ട്രസ്റ്റി വിനോദ് വർഗീസ്, സെക്രട്ടറി ജോജി ജോൺ തുടങ്ങിയവർ സംസാരിച്ചു.
മൻഗഫ് തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചു. നവതി ആഘോഷത്തിന്റെ ഭാഗമായുള്ള സുവനീറിന്റെ പ്രകാശനവും നടന്നു. മുൻ ഇടവക വികാരിമാരെയും ഭാരവാഹികളെയും നവതി ലോഗോ ഡിസൈനർ ബോബി ജോണിനെയും ആദരിച്ചു. വീട് നിർമാണം, ഉപരിപഠന സഹായം, തൊഴിൽ സഹായം തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. ഇടവക അഡ്മിനിസ്ട്രേറ്റിവ് വികാരി ഫാ. സുബിൻ ഡാനിയേലും ആക്ടിങ് സെക്രട്ടറി ബിനു പി. ആൻഡ്രൂസും പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.