നാവിക സുരക്ഷ; വിദേശകാര്യ മന്ത്രി യു.എസ് കമാൻഡറുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എസ് നാവികസേന കമാൻഡർ, സെൻട്രൽ കമാൻഡ്, അഞ്ചാം ഫ്ലീറ്റ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പറുമായി കൂടിക്കാഴ്ച നടത്തി. കുവൈത്തും യു.എസും തമ്മിലുള്ള വേറിട്ട ബന്ധത്തെക്കുറിച്ചും നാവിക സുരക്ഷയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.
ജലപാതകളുടെ സുരക്ഷ വർധിപ്പിക്കേണ്ടതിന്റെയും ഗൾഫ് മേഖലയിലെ നാവിഗേഷന്റെ സ്വാതന്ത്ര്യവും സുരക്ഷയും സഞ്ചാരവും ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യവും ശൈഖ് സലിം ചൂണ്ടിക്കാട്ടി. കുവൈത്തും യു.എസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ യു.എസ് ഉദ്യോഗസ്ഥൻ അഭിനന്ദിച്ചു. അമേരിക്കൻ സായുധസേനക്ക് ആതിഥേയത്വം നൽകിയതിന് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും യു.എസ് കമാൻഡർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.