നായനാർ അനുസമരണവും ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും
text_fieldsകുവൈത്ത് സിറ്റി: അബ്ബാസിയ കല സെന്ററിൽ നടന്ന പരിപാടിയിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ അനുസ്മരണ യോഗവും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തി.
കലയുടെ മുൻ ജനറൽ സെക്രട്ടറി ടി.കെ. സൈജു ഉദ്ഘാടനം നിർവഹിച്ചു.
കല ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.വി. പ്രവീൺ അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി കല കുവൈറ്റ് മുൻ പ്രസിഡന്റ് സുഗതകുമാറിനെ തെരഞ്ഞെടുത്തു.
കല കേന്ദ്ര കമ്മിറ്റി അംഗം സി.കെ. നൗഷാദ്, കല കുവൈത്ത് മുൻ ഭാരവാഹി ടി.വി. ഹിക്മത്, പ്രവീൺ (കേരള അസോസിയേഷൻ), സത്താർ കുന്നിൽ (ഐ.എം.സി.സി) എന്നിവർ സംസാരിച്ചു. കല കുവൈത്ത് ട്രഷറർ അജ്നാസ്, ജോയന്റ് സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ബാസിയ സി യൂനിറ്റ് അംഗം മജിത് ചമ്പക്കരക്കും ജലീബ് എ യൂനിറ്റ് അംഗങ്ങളായ സുലൈമാൻ രാജനും അദ്ദേഹത്തിന്റെ ഭാര്യ ജമീല രാജനുമുള്ള ഉപഹാരം കല ആക്റ്റിങ് പ്രസിഡന്റ് ശൈമേഷ് കല ജനറൽ സെക്രട്ടറി ജെ. സജിയും കൈമാറി. സുഗതകുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.