ദേശീയ ദിനത്തിൽ എൻ.ബി.ടി.സിയും ബി.ഡി.കെയും രക്തദാന ക്യാമ്പ് നടത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ 60ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എൻ.ബി.ടി.സി കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ ബ്ലഡ് ബാങ്കിെൻറ സഹകരണത്തോടെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ബാങ്കിൽ ഫെബ്രുവരി 25 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയാണ് ക്യാമ്പ് നടത്തിയത്. എൻ.ബി.ടി.സിയുടെ 146 ജീവനക്കാർ അന്നം തരുന്ന നാടിന് ഐക്യദാർഢ്യവുമായി രക്തദാനം നിർവഹിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ ബെൻസൺ ഏബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് സാഹചര്യത്തിൽ വർഷം തോറും നടത്തിവരാറുള്ള വിൻറർ കാർണിവലിന് പകരമായാണ് എൻ.ബി.ടി.സിയുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പദ്ധതിയിലുൾപ്പെടുത്തി ഇത്തവണ രക്തദാന ക്യാമ്പ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമേൻറാ ബി.ഡി.കെ രക്ഷാധികാരി മനോജ് മാവേലിക്കരയിൽനിന്ന് എൻ.ബി.ടി.സി ടീം ഏറ്റുവാങ്ങി.
ബി.ഡി.കെ ഉപദേശക സമിതിയംഗം രാജൻ തോട്ടത്തിൽ നന്ദി പറഞ്ഞു. രഘുബാൽ ബി.ഡി.കെ പരിപാടികൾ ഏകോപിപ്പിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ കർശന നിബന്ധനകൾക്ക് വിധേയമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ടി.വി. റിനീഷ്, അജീഷ് ബേബി, എബിൻ ചെറിയാൻ, നന്ദഗോപാൽ, ജോജി, ജോബി, ലിനി ജയൻ, ഷാജൻ, ചാൾസ്, അജിത്, ജോളി, നോബിൻ, ഫ്രഡി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.