മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കുക –കെ.കെ.ഐ.സി
text_fieldsകുവൈത്ത് സിറ്റി: ധാർമിക മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പിൽവരുത്താൻ സമൂഹം ജാഗ്രത കൈക്കൊള്ളണമെന്ന് കെ.കെ.ഐ.സി ഫഹാഹീൽ മദ്റസ സംഗമം ആഹ്വാനം ചെയ്തു. 22 വർഷമായി ഫഹാഹീലിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി മദ്റസയിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും കെ.കെ.ഐ.സി ഭാരവാഹികളും സംഗമത്തിൽ പങ്കെടുത്തു.
കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ ഉദ്ഘാടനം ചെയ്തു.മദ്റസ സദർ സാജു ചെമ്മനാട്, പി.ടി.എ ഭാരവാഹികളായ ശാഹുൽ ഹമീദ് തിരുവനന്തപുരം, സിറാജ് കാലടി, വി.എം. ശരീഫ്, പി.പി. ഷഫീഖ്, അൻവർ പയ്യോളി, അൻസാർ കൊയിലാണ്ടി, ഷാനിബ ഖാലിദ്, സഫിയ തിരൂരങ്ങാടി, സനീറ എണ്ണപ്പാടം നഹില, നജില നസ്രീൻ ഫഹാഹീൽ, സഫിയ സാജു, ഹസ്ന, മജിദ, ജദിറ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കലാകായിക മത്സരം നടന്നു. വിജയികൾക്ക് കെ.കെ.ഐ.സി ഭാരവാഹികളായ ഹാഫിള് മുഹമ്മദ് അസ്ലം, ഉസൈമത്, ഹാഷിം എന്നിവർ സമ്മാനം നൽകി. വിവിധ മത്സരങ്ങളിലും പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.