നീറ്റ് പരീക്ഷ: കുവൈത്തിൽ ഭാരതീയ വിദ്യാഭവൻ കേന്ദ്രം
text_fieldsകുവൈത്ത് സിറ്റി: മേയ് അഞ്ചിന് നടക്കുന്ന നീറ്റ് (യു.ജി) പരീക്ഷക്ക് കുവൈത്തിൽ ഇന്ത്യൻ എജുക്കേഷനൽ സ്കൂൾ (ഭാരതീയ വിദ്യാഭവൻ) പരീക്ഷ സെന്റർ. കുവൈത്തിൽ 11.30 - 2.50 വരെയാണ് പരീക്ഷ സമയം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) നിയമാവലിക്ക് വിധേയമായാണ് പരീക്ഷ നടക്കുകയെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. 11 മണിക്ക് മുമ്പ് വിദ്യാർഥികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കണം. അഡ്മിറ്റ് കാർഡ് ഇല്ലാത്ത വിദ്യാർഥികളെയും വൈകി എത്തുന്നവരെയും പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ല. കാലവസ്ഥ പ്രശ്നങ്ങൾ, ഗതാഗതക്കുരുക്ക് എന്നിവ കണക്കിലെടുത്ത് നേരത്തെ പുറപ്പെടാനും അഡ്മിറ്റ് കാർഡിലെ ഇന്ത്യൻ സമയം കുവൈത്ത് പ്രാദേശിക സമയത്തിലേക്ക് മാറ്റണമെന്നും എംബസി ഉണർത്തി.
അഡ്മിറ്റ് കാർഡുകൾ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷ നിർദേശങ്ങൾ അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഡ്മിറ്റ് കാർഡിലെ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും കാർഡിൽ വ്യക്തമാക്കിയ നിരോധിത ഇനങ്ങൾ ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും എംബസി മുന്നറിയിപ്പു നൽകി. https://neet.ntaonline.in/frontend/web/admitcard/index ലിങ്കിലൂടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പർ, ജനന തീയതി എന്നിവ നൽകി വേണം ഡൗൺലോഡ് ചെയ്യാൻ. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ പ്രയാസം നേരിടുന്നവർക്ക് 011-40759000 എന്ന നമ്പറിലോ neet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.